സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴു
കോഴിക്കോട്: കേരള സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന് പരാതി. ഇന്ന് നല്‍കിയ പ്രഭാത ഭക്ഷണത്തിലാണ് പുഴു കണ്ടെത്തിയത്. രക്ഷിതാക്കള്‍ പരാതി നല്‍കി. ഇന്നലെ കുട്ടികള്‍ക്ക് ഭക്ഷണം കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെയാണ് സംഘാടകരെ വെട്ടിലാക്കി പുതിയ ആരോപണം.പ്രഭാതഭക്ഷണമായി പുട്ടും പഴവുമാണ് നല്‍കിയിരുന്നത്. അതിലാണ് പുഴുവിനെ കണ്ടെത്തിയത്. പിന്നാലെ പരാതി നല്‍കുകയും ചെയ്തു
