Latestകേരളം

അബ്കാരി കേസ്; ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി

കൽപ്പറ്റ: വാഴവറ്റയിലെ കുടുംബ വീട്ടിൽ നിന്നും വൻതോതിൽ വിദേശമദ്യവും, ഇന്ത്യൻ നിർമ്മിത മദ്യവും പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് കോടതിയിൽ നിന്നും തിരിച്ചടി. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇതോടെ അബ്കാരി കേസിൽ ഇദ്ദേഹം മാനന്തവാടി ജയിലിൽ റിമാൻഡിൽ തുടരും. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റോ അഗസ്റ്റിന് ജാമ്യം നിഷേധിച്ചത്.

14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാൻഡ് ചെയ്തത്. അതേസമയം, കേസിൽ ആന്റോ അഗസ്റ്റിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചു.