Latestകേരളം

മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ഒരാളെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു

ആലുവ: മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ ഒരാളെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വേളാങ്കണ്ണി സ്വദേശി സെൽവകുമാർ (50) ആണ് പിടിയിലായത്. ആലുവയിൽ രണ്ട് വർഷത്തോളമായി താമസിച്ചിരുന്ന ഇയാൾ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീടിന് സമീപത്തുണ്ടായിരുന്ന പെൺകുട്ടിയെ സെൽവകുമാർ തന്റെ താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് പരാതി.
സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇയാളെ തടഞ്ഞ് നിർത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ആലുവ പൊലീസ് ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.