Latestദേശീയം

മധ്യപ്രദേശില്‍ പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് കുട്ടികളടക്കം 15 മരണം; പരിക്കേറ്റ ആറുപേരുടെ നില ഗുരുതരം

ഭോപ്പാൽ : മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ 15 പേർക്ക് ദാരുണാന്ത്യം.ധാറിലെ ചിക്ലിയ ക്രോസിംഗിന് സമീപം തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ആറുപേരുടെ നില അതീവ ഗുരുതരമാണ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. ഒൻപത്, പതിനാല് വയസ്സുള്ള രണ്ട് കുട്ടികളും അപകടത്തില്‍ മരിച്ചു. പിക്കപ്പ് വാനില്‍ അമിതമായി ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.