Latestകേരളം തൃശൂരിൽ രണ്ടാം ക്ലാസുകാരന് ട്രെയിന് തട്ടി മരിച്ചു September 7, 2022 KANNUR VISION CHANNEL തൃശൂർ മുള്ളൂർക്കരയിൽ ട്രെയിൻ തട്ടി എട്ടുവയസുകാരൻ മരിച്ചു. മുല്ലംപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുന്നതിനിടെ മെമു ട്രെയിൻ ഇടിക്കുകയായിരുന്നു.