സ്വർണ്ണവിലയില്‍ വൻ കുതിച്ചുചാട്ടം
സംസ്ഥാനത്തെ സ്വർണ്ണവിലയില്‍ വൻ കുതിച്ചുചാട്ടം തുടരുന്നു. ഇന്നലെ വൈകീട്ടുണ്ടായ വലിയ വർദ്ധനവിന് പിന്നാലെ ഇന്ന് രാവിലെയും വില ഉയർന്നു.ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 400 രൂപയാണ് വർദ്ധിച്ചത്. ഇതോടെ കേരളത്തില്‍ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,920 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഒരു പവൻ സ്വർണ്ണത്തിന് 1,360 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം പവന് 960 രൂപ വർദ്ധിച്ചിരുന്നു. ഗ്രാമിന് 14,115 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ അനിശ്ചിതത്വവുമാണ് വില ഇത്രവേഗം ഉയരാൻ കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
