വീണ്ടും കുറഞ്ഞ് സ്വർണ വില
തിരുവനന്തപുരം: സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വൻ ആശ്വാസവും നിക്ഷേപകർക്ക് കനത്ത തിരിച്ചടിയും നല്‍കി ആഭരണ വിപണിയില്‍ സ്വർണവില കുത്തനെ ഇടിഞ്ഞു.കേരളത്തില്‍ ഇന്ന് ഒറ്റയടിക്ക് പവന് 2200 രൂപയുടെ വൻ വീഴ്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,000 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 275 രൂപ കുറഞ്ഞ് 14,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര വിപണിയിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും ഇത്രയും വലിയ വിലയിടിവിന് കാരണമായത്. യുഎസിലെ തൊഴില്‍ വിപണി പ്രവചനങ്ങളെല്ലാം കാറ്റില്‍പ്പറത്തി കരുത്ത് തെളിയിച്ചതോടെ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്ന സൂചനകള്‍ പുറത്തുവന്നു
