Latestകേരളം

നിയന്ത്രണം വിട്ട ടിപ്പർ ലോറി കയറിയിറങ്ങി ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊല്ലം: നിയന്ത്രണം വിട്ട ടിപ്പർ ലോറി കയറിയിറങ്ങി ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.കൊല്ലം അയത്തില്‍ സ്വദേശി സല്‍മാൻ ഫാരിസ് (14) ആണ് മരിച്ചത്. കൊല്ലം പാല്‍കുളങ്ങരയ്ക്ക് സമീപമായിരുന്നു അപകടം.

അമ്മയോടൊപ്പം സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സല്‍മാൻ ഫാരിസ്. മുൻപില്‍ പോയ ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു ഇരുചക്ര വാഹനത്തില്‍ സ്കൂട്ടർ തട്ടുകയും, നിയന്ത്രണം നഷ്ടപ്പെട്ട് കുട്ടി ടിപ്പർ ലോറിയുടെ അടിയിലേക്ക് വീഴുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്തു വച്ചുതന്നെ സല്‍മാന്റെ മരണം സംഭവിച്ചിരുന്നു.