‘കുട്ടികള്‍ ഉണ്ടാകത്തതിന്റെ പേരില്‍ ഭർതൃമാതാവിന്റെ മാനസിക പീഡനം; കാസര്‍ഗോഡ് ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കി
കാസർഗോഡ് : പള്ളപ്പാടിയില്‍ ഭർതൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്തു. കർണാടക പുത്തൂർ സ്വദേശി സെറീന (27)യെ ആണ് ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭർത്താവിനോടൊപ്പം താമസിക്കുന്ന സെറീനയെ പള്ളപ്പാടിയിലെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലസംഭവത്തില് ഭർതൃമാതാവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി.
കുട്ടികള്‍ ഉണ്ടാകത്തതിന്റെ പേരില്‍ ഭർതൃമാതാവിന്റെ മാനസിക പീഡനം ഉണ്ടായിരുന്നു എന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.ആള്‍ക്കാരുടെ മുന്നില്‍ അപമാനിക്കാറുണ്ടെന്നും പരാതിയുണ്ട്.
മാനസിക പീഡനം സഹിക്കാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്തതെന്ന് സെറീനയുടെ സഹോദരൻ അബ്ദുള്‍ റഹ്മാൻ പറഞ്ഞു. മരണത്തില്‍ ദുരൂദത ഉണ്ടെന്നു ചൂണ്ടിക്കാട്ടി ആദൂർ പോലീസില്‍ പരാതി നല്കി.
