Latestകേരളം

കീം 2026 എൻജിനിയറിങ്: ആദ്യ അലോട്ട്മെന്റ് ഇന്ന്

കണ്ണൂർ: സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്‌സ് പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ചൊവ്വാഴ്ച‌ പ്രസിദ്ധീകരിച്ചു.

ആദ്യഘട്ട അലോട്ട്മെന്റ് ബുധനാഴ്‌ച പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ മെമ്മോയിൽ രേഖപ്പെടുത്തിയ പ്രവേശന പരീക്ഷ കമ്മീഷണർക്ക് അടയ്ക്കേണ്ട തുക അടയ്ക്കണം.

വ്യാഴം മുതൽ ഞായർ വരെ വൈകിട്ട് നാല് വരെയാണ് സമയം. വിശദ വിവരങ്ങൾക്ക് cee.kerala.gov.in. ഫോൺ: 0471 2332 120, 0471 2338 487.