Latestകേരളം

അതിശക്ത മഴയ്ക്ക് സാധ്യത: കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട്

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മധ്യ- വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകും എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം.

ഇടിമിന്നലിനും മണിക്കൂറില്‍ നാല്പത് മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.