കോഴിക്കോട് ഇറക്കമിറങ്ങവേ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം
കോ ഴിക്കോട്: കോഴിക്കോട് ആനക്കാംപൊയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. ആനക്കാംപൊയില്‍ സ്വദേശികളായ പുത്തൻപുരയില്‍ ഷിജു ജോസഫ്, ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്.നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു. ഇന്ന് രാവിലെ ഒൻപതരയോടെയാണ് ദാരുണമായ സംഭവം നടന്നത്. ആനക്കാംപൊയില്‍ തിരുവമ്പാടി റോഡില്‍ ഇറക്കം ഇറങ്ങി വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
