Latestകേരളം

കോഴിക്കോട് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തിയില്ല, സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

കോഴിക്കോട് ഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താത്തതിന്റെ ദേഷ്യത്തില്‍ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിക്കെതിരെ നടപടി.

സംഭവത്തിന് പിന്നാലെ പൊലീസ് ഇടപെട്ട് പൊതുമുതല്‍ നശിപ്പിച്ചതിന് ₹25,000 രൂപ പിഴ ഈടാക്കിയ ശേഷമാണ് യുവതിയെ വിട്ടയച്ചത്. യാത്രക്കാരും നാട്ടുകാരും നോക്കി നില്‍ക്കെയായിരുന്നു അപ്രതീക്ഷിത സംഭവം അരങ്ങേറിയത്.

ലിമിറ്റഡ് സ്റ്റോപ്പുള്ള ബസിലാണ് യുവതി കയറിയത്. ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കാത്തതില്‍ ആണ് യുവതി കുപിതയായത്. പൊതുഗതാഗത സംവിധാനങ്ങള്‍ എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഇത്തരത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് യാത്രക്കാർക്ക് ദുരിതമായി സമൂഹത്തിനാകെ ബാധ്യതയാകുകയാണ്. ഇത്തരം സംഭവങ്ങള്‍ അടുത്തിടെയായി വർധിച്ചു വരുന്നതായും പലരും ചൂണ്ടിക്കാണിക്കുന്നു.

“ബസ് നിർത്തിയില്ലെങ്കില്‍ നിയമപരമായി പരാതി നല്‍കാം… പക്ഷേ ഗ്ലാസ് തകർക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ല” എന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയിലും ഉയരുന്നത്.

ജനങ്ങളുടെ നികുതി പണത്തില്‍ പ്രവർത്തിക്കുന്ന പൊതുമുതല്‍ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും, ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കൂടുതല്‍ കർശനമായ നടപടികളും ശക്തമായ പിഴയും വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.അതേസമയം യുവതി ന്യൂനപക്ഷ സമുദായമായതിനാല്‍ പിന്തുണയുമായി സഹോദരന്മാർ എത്തിയിട്ടുണ്ട്.