സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; ടിപ്പര്‍ ലോറി ഡ്രൈവര്‍ മരിച്ചു; 21 പേര്‍ക്ക് പരുക്ക്
തിരുവല്ല.കായംകുളം സംസ്ഥാനപാതയില്‍ പൊടിയാടിയില്‍ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരുക്ക്.
ടിപ്പര്‍ ഡ്രൈവര്‍ കോട്ടയം സ്വദേശി സന്ദീപ് 30 ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൊടിയാടി ജംഗ്ഷനും പുളുക്കിഴ് പാലത്തിനും ഇടയില്‍ ആയിരുന്നു അപകടം.
തിരുവല്ല ഭാഗത്ത് നിന്നും കായംകുളത്തേക്ക് പോയ അനിഴം ബസും എതിര് ദിശയില്‍ നിന്ന് വന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കുടുങ്ങിപ്പോയ ഡ്രൈവര്‍ സന്ദീപിനെ ജെസിബി ഉപയോഗിച്ച് ക്യാബിന് പൊളിച്ച ശേഷമാണ് പുറത്തെടുക്കാനായത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും സന്ദീപ് മരിച്ചു. പരിക്കേറ്റ ഒമ്പതു പേരെയും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
