Latestകേരളം

ഗർഭിണിയായ ഭാര്യയ്ക്ക് കൂട്ടിരിക്കാനായി എത്തിയ യുവാവ് ജീപ്പിനുള്ളില്‍ മരിച്ച നിലയിൽ

കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപം നിര്‍ത്തിയിട്ട ജീപ്പിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശിയായ വിനു പ്രസാദ് ആണ് മരിച്ചത്.

മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയ്ക്ക് കൂട്ടിരിക്കുന്നതിനായി എത്തിയതായിരുന്നു വിനു പ്രസാദ്. ചൊവ്വാഴ്ച രാവിലെയാണ് ജീപ്പിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലെ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.