ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ അക്രമണം.

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ അക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന വീട് ഭാഗികമായി തകർത്തു. എമിലി ജ്ഞാനമുത്തുവിന്റെ വീടാണ് അരി കൊമ്പൻ അക്രമിച്ചത്

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അരിക്കൊമ്പന്റെ അക്രമം നടക്കുന്നത്. തുടർന്ന് വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടക്കൂടുകയും അരക്കൊമ്പൻ പിന്തിരിഞ്ഞ് പോവുകയുമായിരുന്നു. വനംവകുപ്പ് അധികൃതരെത്തി ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്.