ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോർഗോഹെയ്ൻ സെമിയിൽ

ടോക്യോ: ബോക്സിങ്ങിൽ വനിതകളുടെ 69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലവ്‌ലിന ബോർഗോഹെയ്ൻ സെമിയിൽ. ക്വാർട്ടറിൽ ചൈനീസ് തായ്പെയ് താരം ചെൻ നിൻ ചിന്നിനെ തകർത്താണ് (4-1)ലവ്‌ലിന  സെമിയിലേക്ക് മുന്നേറിയത്.

“നാലാം സീഡും മുൻ ലോക ചാമ്പ്യനുമായ താരത്തെയാണ് 23-കാരിയായ ലവ്ലിന പരാജയപ്പെടുത്തിയത്.