വായു മലിനീകരണം പുരുഷന്മാരേക്കാൾ സ്ത്രീകളെ ബാധിക്കുന്നെന്ന് പഠനം

ഡീസൽ എക്സ്ഹോസ്റ്റ് പുക ശ്വസിക്കുന്നതിന്‍റെ ആഘാതം പുരുഷന്മാരേക്കാൾ സ്ത്രീകളിൽ കൂടുതലാണെന്ന് ഒരു പുതിയ പഠനം.

ഡീസൽ എക്സ്ഹോസ്റ്റുമായി സമ്പർക്കം പുലർത്തുന്നതിലൂടെ ആളുകളുടെ രക്തത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഗവേഷകർ പരിശോധിച്ചു. സ്ത്രീകളിലും പുരുഷന്മാരിലും വീക്കം, അണുബാധ, കാർഡിയോവാസ്കുലാർ രോഗം എന്നിവയുമായി ബന്ധപ്പെട്ട് രക്ത ഘടകങ്ങളിൽ മാറ്റങ്ങൾ കണ്ടെത്തി. പക്ഷേ പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ഈ മാറ്റങ്ങൾ കൂടുതലാണെന്നാണ് കണ്ടെത്തൽ.