തങ്ങളുടെ മതത്തേക്കാൾ രാജ്യസ്നേഹത്തിന് മുൻഗണന നൽകണം: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

ബീജിങ്: ചൈനയിലെ മുസ്ലീങ്ങൾ തങ്ങളുടെ മതത്തേക്കാൾ രാജ്യസ്നേഹത്തിന് മുൻഗണന നൽകണമെന്ന് ചൈനീസ് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടു.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മതകാര്യങ്ങളുടെ ചുമതലയുള്ള ഉന്നത നേതാവ് വാങ് യാങ് രാജ്യത്തെ ഇസ്ലാമിക അസോസിയേഷനുകളോടും മുസ്ലിം സമൂഹത്തോടും ശരിയായ രാഷ്ട്രീയ ദിശാബോധം നിലനിർത്താനും ദേശസ്നേഹം ഉയർത്തിപ്പിടിക്കാനും ആഹ്വാനം ചെയ്തു.
ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്‍റെ തലവനും പാർട്ടിയുടെ ഉന്നത പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമാണ് വാങ് യാങ്.