കുറച്ചുകാലം കുടുംബത്തോടൊപ്പം’; ഫുട്ബാളിൽ നിന്ന് ഇടവേളയെടുക്കാൻ മെസി
അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസി ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേള എടുക്കുന്നു. പിതാവ് ജോര്‍ജ് മെസിയുടെ മരണത്തെത്തുടര്‍ന്നാണ് താരം കളിയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്.
ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന 68 കാരനായ ജോര്‍ജ് മെസി റൊസാരിയോയിലെ ക്ലിനിക്കില്‍ ഈ മാസം എട്ടിനാണ് അന്തരിച്ചത്. മെസിയുടെ ഫുട്ബോൾ യാത്രയിൽ നിർണായക സാന്നിധ്യമായിരുന്നു ജോര്‍ജ് മെസി.
ദുഃഖകരമായ ഈ സമയത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി മെസി തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ തിരക്കുകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അന്തരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
