Latestദേശീയം

നേപ്പാളിലെ പ്രക്ഷോഭകർ വീടിന് തീയിട്ടു:മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ പൊള്ളലേറ്റ് മരിച്ചു

നേപ്പാളിലെ പ്രക്ഷോഭകർ വീടിന് തീയിട്ടതിനെ തുടർന്ന് മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാർ പൊള്ളലേറ്റ് മരിച്ചു.പ്രതിഷേധക്കാർ അവരെ വീട്ടില്‍ തടഞ്ഞുവെച്ച്‌ വീടിന് തീയിട്ടുവെന്നാണ് റിപ്പോർട്ടുകള്‍.

തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലെ ദല്ലു ഏരിയയിലുള്ള വീട്ടിലാണ് സംഭവം നടന്നത്. ചിത്രകാറിനെ ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.