Latestഗൾഫ്

ഡ്യൂട്ടിക്കിടെ അപസ്മാരത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു

പത്തനംതിട്ട.ശബരിമല നിലയ്ക്കലില്‍ ഡ്യൂട്ടിക്കിടെ അപകടത്തില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.പത്തനംതിട്ട കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തിരുന്ന സീനിയർ സിവില്‍ പൊലീസ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഷെഫീഖ് (41) ആണ് മരിച്ചത്.

ശബരിമല നിറപുത്തരിയുമായി ബന്ധപ്പെട്ട ഡ്യൂട്ടി ചെയ്തുവരവേ കഴിഞ്ഞ മാസം 3ന് നിലയ്ക്കല്‍ വച്ചാണ് അദ്ദേഹത്തിന് അപസ്മാരം ബാധിച്ച്‌ കുഴഞ്ഞുവീണത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഷെഫീഖിനെ ഉടൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.