PSC റാങ്ക് പട്ടികകളുടെ കാലാവധി നീട്ടല്‍; ശുപാര്‍ശ കൈമാറാതെ സര്‍ക്കാര്‍
തിരുവനന്തപുരം: പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതില്‍ ശുപാര്‍ശ കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍.PSCക്ക് ഇത് വരെ ശുപാർശ നൽകിയില്ല. 18 പട്ടികകളുടെ കാലാവധി നീട്ടാൻ ആയിരുന്നു മന്ത്രിസഭ തീരുമാനം. എന്നാൽ ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. തെരഞ്ഞെടുത്ത പട്ടികകളുടെ കാലാവധി നീട്ടൽ നിയമ പ്രശ്നം ഉണ്ടാക്കുമെന്ന് വിലയിരുത്തൽ.
ശുപാർശ നൽകിയാൽ PSC തള്ളാൻ സാധ്യത. ഇത് മുന്നിൽ കണ്ടാണ് തീരുമാനം നീട്ടിയത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ലിസ്റ്റുകള്‍ മാത്രം ആറുമാസത്തേക്ക് നീട്ടാനുള്ള സർക്കാർ ശുപാർശ അതേപടി നടപ്പാക്കാൻ കഴിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ശുപാർശ രേഖാമൂലം ലഭിക്കുമ്പോൾ ഇക്കാര്യം സർക്കാരിനെ അറിയിക്കാനാണ് തീരുമാനം.
