Latestകേരളം

കടന്നുപിടിക്കാൻ ശ്രമിച്ചു; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തു

തിരുവനന്തപുരം.ഐ.എഫ്.എഫ്.കെ സ്ക്രീനിംഗിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയില്‍ സംവിധായകനും മുൻ എം.എല്‍.എയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.

സ്‌ക്രീനിംഗുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി തലസ്ഥാനത്തെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിക്കാൻ ശ്രമം ഉണ്ടായെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതിയാണ് തുടർനടപടിക്കായി പോലീസിന് കൈമാറിയത്. സി.പി.ഐ.എം. സഹയാത്രികനും ജൂറി ചെയർമാനുമാണ് പി.ടി. കുഞ്ഞുമുഹമ്മദ്.