അഗസ്ത്യ വനത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്ബുകടിയേറ്റു
തിരുവനന്തപുരം: അഗസ്ത്യ വനത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്ബുകടിയേറ്റു.നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്ബുകടിയേറ്റത്.
പൊടിയം ഉന്നതിയില്‍ വെച്ചായിരുന്നു സംഭവം. കുറ്റിച്ചല്‍ പഞ്ചായത്തില്‍ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.
കുളിക്കാൻ പോകുന്നതിനിടയിലാണ് അനീഷിന് പാമ്ബുകടിയേറ്റതെന്നാണ് ഉന്നതിയില്‍ താമസക്കാർ പറയുന്നത്.
ഇന്ന് രാവിലെയാണ് ഇലക്ഷൻ ഡ്യൂട്ടിയ്ക്കായി ഇയാള്‍ ഉന്നതിയിലെത്തുന്നത്. അനീഷിനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ എത്തിച്ചു
