Latestകേരളം

സംസ്ഥാനത്ത് മഴ തുടരും; കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. കടുത്ത വേനലില്‍ ആശ്വാസമായാണ് കഴിഞ്ഞ ദിവസങ്ങളിലായി മഴ എത്തിയത്. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്.

കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത്. നാളെ 7 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലാണ് നാളെ മുന്നറിയിപ്പുള്ളത്. ഇവിടങ്ങളിലെല്ലാം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 64. 5മില്ലി മീറ്റർ മുതല്‍ 115. 5 മില്ലി മീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് ഉള്ളത്.