Latestകേരളം

മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. തി​ങ്ക​ളാ​ഴ്ച മു​ഴു​വ​ൻ മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ യു​ഡി​എ​ഫ് യോ​ഗം തീ​രു​മാ​നി​ച്ചു. മ​ന്ത്രി​മാ​രു​ടെ വ​കു​പ്പും എ​ണ്ണ​വും അ​ന്തി​മ​മാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ഇ​ന്ന് ന​ട​ക്കും. ഇ​ന്ന് വീ​ണ്ടും യു​ഡി​എ​ഫ് യോ​ഗ​വും ചേ​രും.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യി​രു​ന്നു. മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക നാ​ളെ ഉ​ച്ച​യോ​ടെ ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റും. 21 അം​ഗ മു​ഴു​വ​ൻ മ​ന്ത്രി​സ​ഭ​യാ​ണ് തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക. എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ 21 നാ​യി​രി​ക്കും. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം 29ന് ​ന​ട​ത്തും. ജൂ​ൺ അ​ഞ്ചി​ന് ആ​ദ്യ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​നു​മാ​ണ് നീ​ക്കം.