ലിറ്ററിന് നാല് രൂപ കൂടും; മില്‍മ പാല് വില വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല് വില വർധന പ്രാബല്യത്തിലേക്ക്. മെയ് 21 വ്യാഴ്ച മുതല്‍ പുതുക്കിയ വില നിലവില്‍ വരും.
ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തില്‍ പുതിയ നിരക്കിന് അംഗീകാരം നല്‍കും.
ഏറെ നാളത്തെ ചർച്ചകള്‍ക്കൊടുവിലാണ് മില്‍മ പാല് വില വർധിപ്പിക്കുന്നത്. ഏപ്രിലില്‍ ചേർന്ന യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. സർക്കുലർ റെസല്യൂഷൻ വഴി വില വർധന പാസാക്കാൻ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും ബോർഡ് അംഗങ്ങളിലെ എട്ട് പേർ മാത്രമാണ് ഉത്തരവില്‍ ഒപ്പിട്ടത്. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ 8 പേർ മാത്രമാണ് സർക്കുലറില്‍ ഒപ്പിട്ടത്.
