‘പനിയാണെന്ന് തോന്നുന്നു’…; വിതുര താലൂക്ക് ആശുപത്രി ക്യാഷ്വാലിറ്റിയില്‍ അണലിയെ കണ്ടെത്തി
തിരുവനന്തപുരം : വിതുര താലൂക്ക് ആശുപത്രിയില്‍ അണലിയെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.ഇന്ന് രാവിലെ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലാണ് ജീവനക്കാർ പാമ്പിനെ കണ്ടത്. ഉടൻതന്നെ പരുത്തിപള്ളിയിലെ ആർ ആർ ടി ടീമിനെ വിവരമറിയിക്കുകയും ആർ ആർ ടി അംഗം റോഷിനി എത്തി അണലി കുഞ്ഞിനെ പിടികൂടുകയും ചെയ്തു.
ക്യാഷ്വാലിറ്റിയില്‍ സ്റ്റെപ്പിനടിയിലെ ചെറിയ ദ്വാരത്തിലായിരുന്നു അണലി കുഞ്ഞ് ഉണ്ടായിരുന്നത്. ജീവനക്കാർ പഞ്ഞി വച്ച് അതിനെ അടച്ചിരുന്നു. തുടർന്ന് ആർആർടി അംഗം സ്ഥലത്തെത്തി പഞ്ഞി മാറ്റി അണലി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അണലിയുടെ കുഞ്ഞുങ്ങള്‍ ഇനിയും പരിസരത്ത് ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ പരിശോധന നടത്തുകയാണ്.
