വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; ഊരുമൂപ്പനെ കൊന്ന കടുവയെന്ന് സ്ഥിരീകരണം
വയനാട്ടില്‍ 6 ദിവസം മുമ്ബ് ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവ കൂട്ടിലായി. രാത്രി ഒന്നരയോടെയാണ് കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയത്.വയനാട് വന്യജീവി സങ്കേതത്തിലെ WWL 48 എന്ന 14 വയസ്സുകാരനായ ആണ്‍ കടുവയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്നാണ് സ്ഥിരീകരണം. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പ്രായധിക്യമുള്ളതിനാല്‍ കടുവയെ തുറന്നുവിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തില്‍ വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ഊരുമൂപ്പനായ മാരനെ കടുവ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.
