Latestഗൾഫ്

ഖത്തറിലേക്കുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ പുനരാരംഭിക്കുന്നു

ഖത്തറിലേക്കുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ പുനരാരംഭിക്കും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്‌, ഇൻഡിഗോ സർവീസുകൾ മെയ്‌ 1 മുതൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി. വിമാന കമ്പനികളുടെ വെബ്‌സൈറ്റുകൾ വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

സർവീസുകൾ പുനരാരംഭിക്കുമെങ്കിലും, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സമയക്രമത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. അതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൃത്യമായ സമയം ഉറപ്പുവരുത്തണമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.