വലി നിർത്താം..; സിഗററ്റ് വിലയിൽ വീണ്ടും വർധന
രാജ്യത്ത് സിഗരറ്റ് വിലയിൽ വീണ്ടും വർധനയുണ്ടാകും. ഐടിസി, ഗോഡ് ഫ്രേ ഫിലിപ്പ്സ് കമ്പനികൾ ഈ മാസം മുതൽ വില 17 ശതമാനം വർധിപ്പിക്കും.
എക്സൈസ് തീരുവ വർധനയെ തുടർന്ന് ഈ വർഷം ആദ്യം വർധിച്ചിരുന്നു. ഏപ്രിലിൽ സിഗരറ്റിൻ്റെ വിൽപനയിൽ ചെറിയ ഇടിവുണ്ടായി.
ഉയർന്ന നികുതി മറികടന്ന് ലാഭം ഉണ്ടാക്കണമെങ്കിൽ വില കൂട്ടാതെ മാർഗമില്ലെന്നാണ് കമ്പനികളുടെ നിലപാട്.
