പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരില്‍ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു
ദില്ലി : പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരില്‍ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു.പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ ‘അല്‍ ബദർ’ സംഘടനയുടെ കമാൻഡറാണ് ഹംസ ബുർഹാൻ.
വ്യാഴാഴ്ച മുസാഫറാബാദില്‍ വെച്ച് അജ്ഞാതരായ അക്രമികള്‍ ബുർഹാന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒന്നിലധികം വെടിയുണ്ടകള്‍ ഏറ്റ ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇന്ത്യയില്‍ ഹിറ്റായ ബോളിവുഡ് ചിത്രം ‘ധുരന്ധർ’ മോഡല്‍ ആക്രമണമാണ് നടന്നതെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. സമീപകാലത്ത് പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി സമാനമായ രീതിയില്‍ നിരവധി ഭീകരരെ അജ്ഞാത സംഘങ്ങള്‍ കൊലപ്പെടുത്തിയിരുന്നു.
