ഓടുന്ന ട്രെയിനില്‍ കയറാൻ ശ്രമം; കാലുതെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന്റെ വലതുകാല്‍ അറ്റുപോയി
പാലക്കാട്.ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരൻ്റെ കാലറ്റുപോയി.പാലക്കാട് ഒറ്റപ്പാലം റെയില്‍വേ സ്‌റ്റേഷനില്‍ ആണ് അപകടം.
ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശി സിദ്ധീഖിന്റെ വലതു കാല്‍ ആണ് അറ്റുപോയത്.
ഏറെനേരം തിരഞ്ഞാണ് ട്രാക്കില്‍ നിന്ന് മുറിഞ്ഞ കാലിന്റെ ഭാഗം കണ്ടുപിടിച്ചത്. പരുക്കേറ്റയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
