Latestദേശീയം

ഡൽഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി : കലാപ ഗൂഢാലോചന കേസിൽ പ്രതി ഉമർ ഖാലിദ് ജാമ്യം. ഡൽഹി ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. 15 ദിവസത്തെ ജാമ്യത്തിനാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ പോകുന്ന മാതാവിനെ സന്ദർശിക്കാനാണ് അപേക്ഷ നൽകിയത്. ജസ്റ്റിസുമാരായ പ്രതിബ എം സിംഗ്, മധു ജെയിൻ എന്നിവരുടെ ബെഞ്ചാണ് ജാമ്യ അപേക്ഷ പരിഗണിച്ചത്. കഴിഞ്ഞദിവസം വിചാരണ കോടതി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിൽ ഗൂഡാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. കേസിൽ പ്രതിയായ ആക്ടിവിസ്റ്റ് ഷർജീൽ ഇമാം ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. 10 ദിവസത്തെ ഇടക്കാല ജാമ്യത്തിൽ ഷർജീൽ ഇമാം പുറത്തിറങ്ങിയത്.

ജനുവരിയിൽ ഷർജീൽ ഇമാമിനും സഹഗൂഢാലോചനക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഉമർ ഖാലിദിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്നു. കലാപത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് കാണിക്കുന്ന പ്രാഥമിക തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ടെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.