Latestകേരളം

ഇന്ധനവിലയില്‍വീണ്ടും വര്‍ധന

രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ വില ലിറ്ററിന് 2.61 രൂപയും ഡീസല്‍ വില ലിറ്ററിന് 2.71 രൂപയുമാണ് എണ്ണ വിപണന കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാമത്തെ വര്‍ധനവാണിത്. ഒരു ബാരൽ ക്രൂഡ് ഓയിൽ വില നിലവിൽ 100 ഡോളറിന് താഴെയാണ് ഉള്ളത്.

പശ്ചിമേഷ്യയിലെ നീണ്ടു നില്‍ക്കുന്ന സംഘര്‍ഷങ്ങള്‍, ആഗോള അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനവ്, എണ്ണ വിപണന കമ്പനികളില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം എന്നിവ പെട്രോള്‍, ഡീസല്‍ വിലകളിലെ സമീപകാല വര്‍ധനവ് എന്നിവയാണ് ഇന്ധന വിലയില്‍ പ്രതിഫലിപ്പിക്കുന്നത്.