കണ്ണൂർ: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടി തിങ്കളാഴ്ച ആരംഭിക്കും. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 33,030 സീറ്റുമാണുള്ളത്. ഇക്കുറി 4,10,456 വിദ്യാർഥികൾ എസ് എസ് എൽ സി വിജയിച്ചു.