കണ്ണൂരില്‍ തീയേറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
ഇരിട്ടി : തീയറ്ററില്‍ സിനിമ കാണുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. തളിപ്പൊയില്‍ കരിയില്‍ സന്തോഷ് (48) ണ് മരിച്ചത്.വെള്ളിയാഴ്ച്ച രാത്രി 8:30ന് ഇരിട്ടി കല്‍പ്പന മാജിക് ഫെയിം തിയേറ്ററിലാണ് സംഭവം.
സിനിമയുടെ ഇടവേള സമയത്തായിരുന്നു സന്തോഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ ജീവനക്കാരും നാട്ടുകാരും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. പരേതനായ കുഞ്ഞിക്കൃഷ്ണൻ,.കാർത്യായനി ദമ്പതികളുടെ മകനാണ്
