കാസര്‍ഗോഡ് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കാസർഗോഡ്: ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് കാസർകോട് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് ആദില്‍ അറസ്റ്റിലായി.രാവിലെ കസ്റ്റഡിയിലെടുത്ത ആദിലിനെതിരെ ആത്മഹത്യ പ്രേരണകുറ്റം, സ്ത്രീധനം ചോദിച്ചുള്ള പീഡനം എന്നി വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചർലടുക്ക സ്വദേശി സുഫൈദയാണ് ഭർതൃവീട്ടുകാരുടെ മുന്നില്‍ വച്ച് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. പിന്നാലെ കസ്റ്റഡിയിലെടുത്ത ആദിലിനെ ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭർതൃമാതാവിനെയും പ്രതിചേർത്തെന്ന് പൊലീസ് അറിയിച്ചു. സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നു എന്നാണ് കുടുംബം പറയുന്നത്. കുടുംബം വിദ്യാനഗർ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
