അട്ടപ്പാടി മധുക്കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി
പാലക്കാട്: അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി.മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ മണ്ണാർക്കാട് കോടതി വെറുതെവിട്ട രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തി.
2018 ഫെബ്രുവരി 22-നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിയിലെ ചിണ്ടക്കി ഊരിലെ ആദിവാസി യുവാവായ മധുവിനെ ഒരു സംഘം ആളുകള്‍ കാട്ടില്‍ നിന്ന് പിടികൂടി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. കേസില്‍ വിചാരണ നേരിട്ട 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് മണ്ണാർക്കാട് പ്രത്യേക കോടതി കണ്ടെത്തുകയും, ഇവർക്ക് ഏഴു വർഷം വീതം കഠിനതടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
