Latestകേരളം

നടൻ മമ്മൂട്ടിക്ക് എംജി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

കോട്ടയം : മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിക്ക് മഹാത്മാഗാന്ധി (എംജി) സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു.ചടങ്ങില്‍ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് മമ്മൂട്ടിക്ക് ബിരുദം സമ്മാനിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനകള്‍ മുൻനിർത്തിയാണ് സർവകലാശാലയുടെ ഈ ഉന്നത ആദരം.

മമ്മൂട്ടിയെ കൂടാതെ പ്രശസ്ത നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, പ്രമുഖ വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ചടങ്ങില്‍ ഗവർണർ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

നേരത്തെ കേരള സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും ഓണററി ഡോക്ടറേറ്റ് നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മൂന്ന് പ്രധാന സർവകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് ലഭിക്കുന്ന അപൂർവ്വ നേട്ടത്തിന് കൂടിയാണ് ഇതോടെ മെഗാസ്റ്റാർ അർഹനായത്.