Latestകേരളം

നീലക്കുറിഞ്ഞി കാണാന്‍ കെഎസ്ആര്‍ടിസി യാത്ര

കൊച്ചി: മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാന്‍ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആര്‍ടിസി. നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്ന ചൊക്രമുടിയിലേക്ക് ജില്ലയിലെ ഒന്‍പത് കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്നും ദിവസവും രാവിലെ അഞ്ച് മുതല്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഓഫ് റോഡ് സഫാരിയുമായി ചതുരംഗപ്പാറ വ്യൂ പോയിന്റും മൂന്നാറിലെ ഗ്യാപ് റോഡിന്റെ കാഴ്ചകളും ഉള്‍പ്പെടുന്ന യാത്രയാണിത്. 

സെപ്റ്റംബര്‍ 30 വരെ ഈ അപൂര്‍വ പ്രതിഭാസം മലനിരകളില്‍ കാണാന്‍ സാധിക്കുമെന്നാണ് നാട്ടുകാരുടെയും അധികൃതരുടെയും കണക്കുകൂട്ടല്‍. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന സ്‌ട്രൊബിലാന്തസ് കുന്തിയാനസ് ഇനത്തില്‍പ്പെട്ട കുറിഞ്ഞിപ്പൂക്കളാണ് ഇവിടെ വസന്തമൊരുക്കിയിരിക്കുന്നത്.