Latestകണ്ണൂര്‍

കണ്ണൂരിൽ ‌ട്രെയിനിൽ യുവതിയെ ശല്യം ചെയ്ത നാല് സൈനികർക്കെതിരെ കേസ്

കണ്ണൂ‍ർ: രാജധാനി എക്സ്പ്രസിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ മദ്യപിച്ചെത്തിയ സൈനികർ ശല്യം ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ സൈനികർക്കെതിരെ കണ്ണൂർ റെയിൽവേ പൊലീസ് കേസെടുത്തു. കണ്ണൂർ സ്വദേശികളായ മിഥുൻ, പ്രതീഷ് കുമാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസ്.

കസ്റ്റഡിയിലെടുത്ത നാല് സൈനികരെയും നോട്ടീസ് നൽകി വിട്ടയച്ചു. രാജധാനി എക്സ്പ്രസിൽ ഇന്നലെ വൈകിട്ടാണ് സംഭവം. നാട്ടിലേക്ക് വരുകയായിരുന്ന വിദ്യാർത്ഥിനിയോട് അതേ ബോഗിയിൽ യാത്ര ചെയ്ത സൈനികർ മോശമായി പെരുമാറിയെന്നാണ് പരാതി.