Latestകേരളം

കണ്ണൂരില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

കണ്ണൂര്‍: മന്ത്രി ഒ കെ ജനീഷിന് നേരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. വിവിധയിടങ്ങളില്‍ വെച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. കണ്ണൂര്‍ തളിപ്പറമ്പിൽ വെച്ചും പയ്യന്നൂരിൽ വെച്ചുമാണ് വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കല്ലുകൊണ്ടും കൈ കൊണ്ടും ആക്രമണം നടത്തിയെന്നാണ് പരാതി. കാസർകോട് നിലേശ്വരത്തും മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. അഞ്ചിടത്ത് വെച്ച് തനിക്കെതിരെ ആക്രമണമുണ്ടായതായി ഒ ജെ ജനീഷ് പ്രതികരിച്ചു.

തളിപ്പറമ്പില്‍ സ്ഥലത്തുണ്ടായിരുന്ന പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവസമയം സമീപത്ത് പൊലീസുകാര്‍ ഉള്‍പ്പടെ ഉണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തിന് ശേഷം മന്ത്രി ഈ വാഹനത്തില്‍ തന്നെയാണ് യാത്ര തുടര്‍ന്നത്. ഇതിന് പിന്നാലെ പയ്യന്നൂരിൽ വെച്ചും മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്