Latestകേരളം

വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. വര്‍ക്കല സ്വദേശി സുധീര്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30നാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സുധീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം.

തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു സുധീറിനെ പ്രവേശിപ്പിച്ചിരുന്നത്. വറ്റ മത്സ്യം കഴിച്ച 27 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഗുരുതരാവസ്ഥയിലായ ചിലക്കൂര്‍ സ്വദേശിയായ 17 കാരന്‍ ഹാഷിം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.