Latestകേരളം

ആർഎസി ടിക്കറ്റ് സമ്പ്രദായം ഒഴിവാക്കാൻ റെയിൽവേ

ന്യൂഡൽഹി: ആർഎസി ടിക്കറ്റ് സമ്പ്രദായം നിർത്തലാക്കുന്ന കാര്യം റെയിൽവേയുടെ സജീവ പരിഗണനയിൽ. രണ്ട് യാത്രക്കാർക്ക് ഒരു ബെർത്ത് വീതം നൽകി, കിടക്കാനായി പകുതി സ്ഥലം മാത്രം ലഭിക്കുമ്പോഴും മുഴുവൻ യാത്രാനിരക്കും ഈടാക്കുന്നതിനെതിരെ ഉയർന്ന പരാതികളെത്തുടർന്നാണ് റെയിൽവേ ഇക്കാര്യം പരിശോധിക്കുന്നത്.

യാത്രാ സൗകര്യങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻറെ ഭാഗമായാണ് ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഈ സംവിധാനം പുനഃപരിശോധിക്കുന്നത്. പൂർണ്ണമായ ഉറങ്ങാനുള്ള സ്ഥലം ലഭിക്കാത്തപ്പോൾ മുഴുവൻ യാത്രാനിരക്ക് ഈടാക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലിലാണ് റെയിൽവേ. കൂടാതെ, ആർഎസി. ടിക്കറ്റിൽ സ്ത്രീയും പുരുഷനും ഒരേ സീറ്റ് പങ്കിടേണ്ടി വരുന്നത് യാത്രാവേളകളിൽ അസൗകര്യങ്ങൾ സൃഷ്ടിക്കാറുണ്ടെന്ന ടിടിഇ മാരുടെ അഭിപ്രായവും ഇക്കാര്യത്തിൽ ഒരു പുനർചിന്തനത്തിന് പ്രേരകമായിട്ടുണ്ട്.