ചപ്പാത്തിക്കോൽ കൊണ്ട് അമ്മയുടെ തലയ്ക്കടിച്ച മകനെതിരെ കേസ്
ഏഴിലോട് : സ്ഥലം വിറ്റുകിട്ടിയ പണം സ്വന്തം പേരിൽ നിക്ഷേപിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ചപ്പാത്തിക്കോൽ കൊണ്ട് അമ്മയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകനെതിരെ പൊലീസ് കേസെടുത്തു.
നവംബർ 17ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഏഴിലോട് പുറച്ചേരി കോട്ടയിൽ താമസിക്കുന്ന കെ സാവിത്രി (67)ക്കാണ് മർദനമേറ്റത്. വീടിന്റെ ചായ്പിൽവെച്ച് മകൻ സജിത്ത് ചപ്പാത്തിക്കോൽ ഉപയോഗിച്ച് തലയുടെ പിൻഭാഗത്തും നെറ്റിയിലും അടിക്കുകയായിരുന്നു. അടി തടയുന്നതിനിടെ സാവിത്രിയുടെ ഇടതുകൈക്കും പരിക്കേറ്റു.
സംഭവത്തിൽ മകൻ സജിത്തിനെതിരെ പരിയാരം പൊലീസ് കേസെടുത്തു.
