Latestകേരളം

സിൽവർ ലൈൻ പദ്ധതി അനിവാര്യമെന്ന് സീതാറാം യെച്ചൂരി

സിൽവർ ലൈൻ പദ്ധതി കേരളം വികസനത്തിന് അനിവാര്യമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളാ വികസനമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സിൽവർലൈൻ അത്തരത്തിലൊരു പദ്ധതിയാണ്. കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയേയും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൽ പദ്ധതിയേയും തമ്മിൽ താരതമ്യപ്പെടുത്തരുതെന്നും യെച്ചൂരി അഭ്യർത്ഥിച്ചു.
പദ്ധതിയുടെ നയങ്ങൾ വ്യത്യസ്തമാണെന്നാണ് സിപിഐഎം ജനറൽ സെക്രട്ടറി നൽകുന്ന വിശദീകരണം.