Latestകേരളം

അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച ആംബുലൻസ് ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം.റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു.പാരിപ്പള്ളിയില്‍ ആംബുലൻസ് സർവീസ് നടത്തുന്ന ബിഎസ് മന്ദിരം പാമ്പുറത്തില്‍ അജീഷ് (28) ആണ് മരിച്ചത്.

പരവൂർ-പാരിപ്പള്ളി റോഡില്‍ അമ്മാരത്ത് മുക്കില്‍ ഇന്നലെ രാത്രിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തില്‍ ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സ്ഥലത്തെത്തി.

ഈ സമയത്ത് സമീപത്തുണ്ടായിരുന്ന അജീഷും രക്ഷാപ്രവർത്തനത്തില്‍ പങ്കാളിയായി. പരിക്കേറ്റയാളെ ആംബുലൻസില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കാൻ അജീഷ് സഹായിച്ചു. തുടർന്ന് അജീഷ് അവിടെവച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു.