ഇന്ന് സ്വർണവിലയില്‍ ഇടിവ്
ഇന്ന് സ്വർണവിലയില്‍ ഇടിവ്. 1,09,400 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നല്‍കേണ്ടത്. 320 രൂപയുടെ ഇടിവാണ് ഇന്ന് പവന് ഉണ്ടായിരിക്കുന്നത്. 40 രൂപ കുറഞ്ഞ് ഗ്രാമിന് 13,675 രൂപയിലും എത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ ദിനമായ ഇന്നലെ സ്വർണത്തിന് പവന് 1,09,720 രൂപയായിരുന്നു നല്‍കേണ്ടത്. ആഭരണപ്രേമികള്‍ക്ക് അല്പം ആശ്വാസം ചൊരിഞ്ഞുള്ള വിലകളാണ് അടുത്തകാലത്തായി സ്വർണവിപണിയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ആളുകള്‍ കൂടുതലായി സ്വർണം വാങ്ങാനായി എത്തുന്നുമുണ്ട്.
ആഭരണങ്ങള്‍ വാങ്ങിക്കണമെങ്കില്‍ പണിക്കൂലി, ജിഎസ്ടു, ഹോള്‍മാർക്കിങ് ചാർജ് തുടങ്ങി വിവിധ നിരക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള വില വേണം നല്കാൻ. നിലവില്‍ കേരളത്തില്‍ ഒരു പവൻ സ്വർണം ലഭിക്കണമെങ്കില്‍ 1.20 ലക്ഷം രൂപയോളം നല്‍കണം
